ജോസ് കെ മാണി വിഭാഗത്തിനെതിരായ നടപടി മുന്നണി ആലോചിച്ച് എടുത്ത തീരുമാനമെന്ന് മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആദ്യഘട്ട ചര്‍ച്ചകളില്‍ ലീഗിനെ പ്രതിനിധീകരിച്ച് ഞാനും മുനീറും പങ്കെടുത്തിരുന്നു. വിഷയത്തില്‍ ഇനി ചര്‍ച്ചക്ക് മുന്‍കൈ എടുക്കേണ്ട കാര്യമില്ല. ഞങ്ങളുടെ പാര്‍ടി യോഗം കഴിഞ്ഞ് ഇക്കാര്യത്തില്‍ വിശദമായി പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.