ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയ വിഷയത്തില്‍ കരുതലോടെ സിപിഎം. ഇക്കാര്യത്തില്‍ കാത്തിരുന്ന് നടപടി എന്ന നയത്തിലാണ് സിപിഎം. വിഷയത്തില്‍ പ്രതികരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും സിപിഎം നേതാവ് എം വി ഗോവിന്ദനും കാത്തിരിക്കുന്നു എന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.
യുഡിഎഫിലെ പ്രതിസന്ധിയുടെ പ്രതിഫലനമാണ് സംഭവമെന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. യുഡിഎഫ് നിലപാട് വ്യക്തമാക്കട്ടെ എന്നും വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ നയത്തിന്റെ അടിസ്ഥാനത്തിലെ തീരുമാനം എടുക്കാനാവൂ എന്നായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്. അവസരവാദ സമീപനത്തിന്റെ പേരില്‍ മുന്നണിയില്‍ എടുക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.