യുഡിഎഫ് പുറത്താക്കിയത് ഐക്യ ജനാധിപത്യ മുന്നണിയെ കെട്ടിപ്പടുത്ത കെ എം മാണി സാറിനെ. തള്ളിപ്പറഞ്ഞത് കെ എം മാണിയുടെ രാഷ്ട്രീയത്തെ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഒഴിയാത്തതിനാണ് പുറത്താക്കിയത്. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പറഞ്ഞ് അതിന്റെ പേരില്‍ പുറത്താക്കല്‍. ഇത് നീതി കേടാണെന്നും ജോസ് കെ മാണി.
രാഷ്ട്രീയ അനീതിയാണിത്. ധാരണ ലംഘിച്ചു എന്നതാണ് കാരണമെങ്കില്‍ പി ജെ ജോസഫ് വിഭാഗത്തെയല്ലെ ആദ്യം പുറത്താക്കേണ്ടത്. പാല തെരഞ്ഞെടുപ്പില്‍ അവസാനം വരെ മുന്നണിക്ക് എതിരെ പ്രസ്താവന ഇറക്കിയ ജോസഫിനെതിരെ പരാതി കൊടുത്തിട്ടും നടപടി എടുത്തില്ല. അടിച്ചേല്‍പ്പിക്കുന്നതല്ല ധാരണ. പി ജെ ജോസഫിനെ ആയിരം വട്ടം പുറത്താക്കണം. നാളെ പാര്‍ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഭാവി കാര്യങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്യും. പക്ഷേ കേരള കോണ്‍ഗ്രസ് എം വിഭാഗത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.
സെലക്ടീവ് ജസ്റ്റീസ് ഇന്‍ജസ്റ്റീസ് ആണ്. കേരള കോണ്‍ഗ്രസിന്റെ ആത്മാഭിമാനം ആരുടെ മുന്നിലും അടിയറവ് വെക്കില്ല. ഇത് ധാര്‍മികതയുടേയും നീതിയുടേയും പ്രശ്‌നം. തല്‍പ്പര കക്ഷികള്‍ക്ക് മാത്രം നീതി എന്നത് അനീതിയാണ്. ജനങ്ങളാണ് ഞങ്ങളുടെ പ്രതീക്ഷ. തങ്ങളുടെ ജനപ്രതിനിധികള്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.