ജോസ് കെ മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിന്‍. മുന്നണിയില്‍ നിന്ന് പുറത്താക്കിയതില്‍ ദുഖം. യുഡിഎഫ് ചേരാതെ എടുത്ത തീരുമാനം. മുന്നണിയുടെ ഏത് യോഗത്തിലാണ് തീരുമാനമെടുത്തത് അറിയില്ല.
മുന്നണി മര്യാദ ലംഘിച്ച പി ജെ ജോസഫ് വിഭാഗത്തെയാണ് ആദ്യം പുറത്താക്കേണ്ടതെന്ന് ജോസ് വിഭാഗം. രണ്ടുതരം നീതി പാടില്ല. ഇത് ധിക്കാരപരമാണ്. ഒറ്റക്ക് നിന്ന് മത്സരിച്ച് വിജയിച്ച പാരമ്പര്യം തങ്ങള്‍ക്കുണ്ട്. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം സ്റ്റിയറിംഗ് യോഗം നാളെ ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.