കേന്ദ്രസര്‍ക്കാരിന് ഇരട്ടത്താപ്പ്

0

ചൈനീസ് ബഹിഷ്‌ക്കരണം പറയുമ്പോഴും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റേത് സ്ഥിരതയില്ലാത്ത വഴങ്ങുന്ന നയമെന്ന് ആംആദ്മി പാര്‍ടി നേതാവ് സഞ്ജയ് സിങ്ങ്. ചൈനക്കെതിരെ വാതോരാതെ പറയുന്ന മോദി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് 5,688 കോടി രൂപ കടം വാങ്ങി. ഇരട്ടത്താപ്പാണ് എന്‍ഡിഎ സര്‍ക്കാരിന്.

രാജ്യത്തോട് ചൈനീസ് ബഹിഷ്‌ക്കരണം പറയുമ്പോള്‍ മറുകയ്യാല്‍ അവരില്‍ നിന്ന് പണം വാങ്ങുന്ന നയമാണ് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും. നമ്മുടെ രാജ്യത്തിന്റെ ധീരസൈനികര്‍ ജീവത്യാഗം ചെയ്യുമ്പോഴാണ് ചൈനയ്ക്ക് വഴങ്ങികൊടുക്കുന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

ചൈനയിലെ ധനകാര്യ സ്ഥാപനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കുമായി ധാരണയായതായി ജൂണ്‍ 19നാണ് ധനമന്ത്രി പറഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരിലാണ് 5,688 കോടി രൂപ കടം വാങ്ങിയതെന്നും എഎപി നേതാവ് ആരോപിച്ചു.