തിരുവനന്തപുരത്ത് സങ്കീര്‍ണ്ണം

0

തിരുവനന്തപുരത്ത് സ്ഥിതി അതിസങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പര്‍ക്കത്തിലൂടെ രോഗം പരക്കുന്നുണ്ട്. നഗരവാസികള്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കണം.

നഗരം ഇപ്പോള്‍ അടച്ചിടേണ്ട സാഹചര്യം ഇല്ല. പക്ഷെ സ്ഥിതി ഗുരുതരം തന്നെയാണ്. വിഎസ്എസ്സിയിലെ ജീവനക്കാരന്റെ സന്ദര്‍ശന ലിസ്റ്റ് ഏറെ സങ്കീര്‍ണ്ണമാണ്. നഗരത്തിലെ കൂടുതല്‍ ചന്തകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. രാത്രി യാത്രാ നിയന്ത്രണം കര്‍ശനമാക്കും. തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ച നാലുപേരുടെ രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.