5 ആയുധങ്ങളുമായി കെജ്രിവാള്‍

0

ഡല്‍ഹിയില്‍ പടരുന്ന കോവിഡ് മഹാമാരിയെ തുരത്താന്‍ 5 ആയുധങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കണക്കുകൂട്ടലുകള്‍ തെറ്റിച്ചുള്ള രോഗ വ്യാപനത്തിനെതിരെ വിജയം വരെ യുദ്ധം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശുപത്രി കിടക്കകള്‍ വര്‍ധിപ്പിക്കുക

രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആശുപത്രി കിടക്കകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ അധികമായി 3500 കിടക്കകള്‍ സജ്ജമാക്കി. സ്വകാര്യ ആശുപത്രികളും കോവിഡ് കേന്ദ്രങ്ങളാക്കി. ഛത്തര്‍പൂരിലെ രാധാസോമി സത്സംഗിലെ 10,000 കിടക്കകള്‍. ഡല്‍ഹിയിലെ മുഴുവന്‍ ആശുപത്രികളിലും 40 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സക്കായി മറ്റിവെച്ചു.

കോവിഡ് പരിശോധന ഊര്‍ജിമാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യല്‍

പ്രതിദിന പരിശോധന വര്‍ധിപ്പിച്ചു. 20,000 ആക്കുക ലക്ഷ്യം

കോവിഡ് പരിശോധന ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കല്‍

സംസ്ഥാനത്ത് കൂടുതല്‍ വൈറോളജി ലാബുകള്‍ ക്രമീകരിക്കാന്‍ നടപടി

വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ഓക്‌സീമീറ്റര്‍ നല്‍കല്‍. പ്ലാസ്മ തെറാപ്പി സജീവമാക്കല്‍

രോഗികളെ കണ്ടെത്താന്‍ സര്‍വേകള്‍ സജീവമാക്കല്‍

സെറോ സര്‍വേയും വീടുകള്‍ കയറിയുള്ള സര്‍വേയും ആരംഭിച്ചു. കോവിഡ് വ്യാപന തോത് അറിയാന്‍ സെറോ സര്‍വേ ഉപകാരപ്രദം