ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ ഒഴിവുള്ള രണ്ട് ആർഎംഒ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 29 മുതൽ ജൂലൈ 13 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ജൂലൈ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഗുരുവായൂർ ദേവസ്വം ഓഫീസിൽ സമർപ്പിക്കണം. 2020 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരും എംബിബിഎസ് യോഗ്യതയുള്ളവരുമായ ഹിന്ദുക്കൾ ബന്ധപ്പെട്ട അസ്സൽ രേഖകളും, ബയോഡേറ്റ, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളും സഹിതം അപേക്ഷിക്കുക.