രോഗികള്‍ ഒരു കോടി

0

കോവിഡ് 19 എന്ന മഹാമാരി സകല നിയന്ത്രണങ്ങളും മറികടന്ന് മനുഷ്യരാശിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു.

1,00,82,618 പേര്‍ രോഗികളായെന്ന് ലോകാരോഗ്യ സംഘടന

മരണം അഞ്ച് ലക്ഷം പിന്നിട്ടു

5,01,309. രോഗം ഭേദമായവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ്. 54,58,523 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് ബാധിച്ചത് ഒന്നര ലക്ഷം പേരെയാണ്. കഴിഞ്ഞ മാസം അവസാനം രോഗം കുറഞ്ഞുവെന്ന തോന്നലുണ്ടായെങ്കിലും ഇപ്പോള്‍ രോഗ വ്യാപനം കുതിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരക്കയില്‍ തന്നെയാണ് കൂടുതല്‍ രോഗികളും മരണവും. പിന്നാലെ ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളും. നാലാമതായി ഇന്ത്യയും.

അമേരിക്കയില്‍ രോഗികള്‍ 25 ലക്ഷം കടന്നപ്പോള്‍ ബ്രസീലില്‍ 13 ലക്ഷവും റഷ്യയില്‍ ആറ് ലക്ഷവും പിന്നിട്ടു. ഇന്ത്യയില്‍ 5 ലക്ഷം കടന്നു.