റഷ്യക്കെതിരെ അമേരിക്ക

0

റഷ്യക്കെതിരെ കടുത്ത ആരോപണവുമായി അമേരിക്ക. തങ്ങളുടെ സൈനികരെ വധിക്കാന്‍ മുസ്ലീം ഭീകരര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സേനകള്‍.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ താലിബാന്‍ ബന്ധമുള്ള മുസ്ലീം ഭീകരര്‍ക്കാണ് റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് പണം വാഗ്ദാനം ചെയ്തത്. പല തവണ പണം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്. യൂറോപ്പിലെ അമേരിക്കന്‍ സൈനികരെ വധിക്കാന്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ ഒരു യൂണിറ്റ് സഹായവും പണവും നല്‍കിയിട്ടുണ്ട്. മുസ്ലീം ഭീകരരുമായി ചേര്‍ന്ന് റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ് പലയിടത്തും അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ അടക്കം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഈ കൂട്ടുകെട്ടാണെന്ന് വിശ്വസിക്കേണ്ടി വരും. 2019ല്‍ 20 അമേരിക്കന്‍ സൈനികര്‍ യൂറോപ്പില്‍ മരണപ്പെട്ടിരുന്നു. സംശയാസ്പദ സാഹചര്യത്തിലായിരുന്നു മരണം.

അഫ്ഘാനിസ്ഥാനില്‍ നിന്ന് സൈനിക പിന്മാറ്റവുമായി അമേരിക്ക മുന്നേറുന്ന സമയത്താണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വരുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.