പരമ യോഗ്യന്മാര്‍ ഇനിയുമുണ്ടോ

0

പരമ യോഗ്യന്മാരായ ആളുകള്‍ ഇനിയും മുഖ്യമന്ത്രിയുടെ കസ്റ്റഡിയില്‍ ഉണ്ടോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനായി പരമ യോഗ്യനായ ഒരാളെ നിയമിച്ചതിനെ കുറിച്ച് വിമര്‍ശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

പോക്‌സോ കേസുകളില്‍ അടക്കം വിധികള്‍ പറഞ്ഞിട്ടുള്ള ജില്ലാ ജഡ്ജിമാരെ അടക്കം തഴഞ്ഞാണ് സ്‌കൂള്‍ പിടിഎ അംഗമായ സിപിഎം അനുഭാവിയെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ ഇദ്ദേഹത്തെ നിയമിക്കാന്‍ യോഗ്യതകള്‍ അടക്കം അട്ടിമറിച്ചു. ഇദ്ദേഹം പരമ യോഗ്യനാണെന്ന് മുഖ്യമന്ത്രി പറയുന്നു. നിയമിക്കുന്നവര്‍ക്ക് മാത്രമല്ല, അദ്ദേഹത്തിന്റെ യോഗ്യത ജനങ്ങള്‍ക്കും കൂടി ബോധ്യപ്പെടണം. പരമ യോഗ്യന്മാര്‍ ഇനിയും കസ്റ്റഡിയില്‍ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

കോവിഡ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഭിന്ദിച്ചിട്ടുണ്ടെങ്കില്‍ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. ഇവിടുത്തെ കാര്യങ്ങള്‍ അറിയുന്ന ആരും അഭിനന്ദിക്കില്ല.

റീബില്‍ഡ് കേരളയ്ക്കായി കെപിഎംജിക്ക് കരാര്‍ നല്‍കിയത് ശരിയല്ല. ഒരിക്കല്‍ ഒഴിവാക്കിയ കമ്പനിയാണിത്. ബസി ചാര്‍ജ് വര്‍ധന ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കും. ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.