നീരജിനെ പിന്തുണച്ച് ഷമ്മി തിലകന്‍

0

നീരജ് മാധവ് വിഷയത്തില്‍ സിനിമാ മേഖലകളിലെ സംഘടനകളെ കളിയാക്കി നടന്‍ ഷമ്മി തിലകന്‍. പല്ലിട കുത്തി നാട്ടുകാരെ മണപ്പിക്കല്ലേ..സാറന്മാരെ എന്ന തലക്കെട്ടുമായാണ് ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

” അയ്യേ. ഈ ഇച്ചീച്ചി ചിനിമയില് ചില അലിഖിത നെയമങ്ങളൊക്കെയുണ്ട് ട്ടാ..ഇവിടത്തെ ചെല സാറന്മാരേയ് ..പിള്ളാരോട് വേര്‍തിരിവ് കാണിക്കുന്നോരാ …അറിയാമോ.. ന്നെ്, കൂട്ടുകാരോട് ഒന്ന് അറിയാതെ വിളിച്ചു പറഞ്ഞുപോയ, സിനിമയില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യനോട്..”

നീരജ് മാധവ് വിഷയത്തില്‍ വിശദീകരണം ചോദിച്ച സിനിമാ മേഖലയിലെ സംഘടനകളുടെ സാറന്മാരെ അതിശക്തമായി കളിയാക്കുകയാണ് ഷമ്മി. “നടിമാര്‍ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും … അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാനുള്ള ആവശ്യം മുന്നോട്ട് വയ്ക്കുന്നതും…പ്രമുഖരായ അഭിനേതാക്കളെ അപ്രഖ്യാപിത വിലക്കില്‍ നിര്‍ത്തുന്നതും…ഇഷ്ടമില്ലാത്തവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും….ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ എന്നും മറ്റുമുള്ള സ്ഥിതിയാണ് നിലവിലുള്ളത് എന്നുള്ള ഞെട്ടിക്കുന്ന വസ്തുതകള്‍..ഈ ആറാം ക്ലാസുകാരനെ പോലുള്ള 100ല്‍ പരം അനുഭവ സാക്ഷ്യങ്ങള്‍…..”

ജസ്റ്റീസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് കൊടുത്ത റിപ്പോര്‍ട്ടില്‍ ഇതെല്ലാം ഉണ്ട്. എന്തേ ആരും പ്രതികരിച്ചില്ല.. ഒരക്ഷരം പോലും മിണ്ടാതെ വാലും ചുരുട്ടി അവരവരുടെ മടയില്‍ തന്നെ ചുരുണ്ടു കൂടി കിടന്നത് എന്തുകൊണ്ടാണ്.. എന്നതടക്കം കടുത്ത വിമര്‍ശനങ്ങളാണ് ഷമ്മി ഉയര്‍ത്തുന്നത്. ഇതോടെ നീരജ് മാധവ് പറഞ്ഞത് ശരിയാണെന്നും സമ്മതിക്കുന്നു.

ഭയപ്പെട്ട് ജീവിക്കുന്നവരുടെ ഭയം അവസാനിക്കുന്നിടത്ത് ഭയപ്പെടുത്തിയവരുടെ ഭീരുത്വം ആരംഭിക്കുന്നു എന്ന് പറഞ്ഞാണ് കുറിപ്പ് ഷമ്മി തിലകന്‍ അവസാനിപ്പിക്കുന്നത്.