ഞാന്‍ ഇനി സ്വതന്ത്ര സംവിധായകന്‍

0

ഇന്നുമുതല്‍ താനൊരു സ്വതന്ത്ര സംവിധായകനാണെന്ന് പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇഷ്ടമുള്ള സിനിമ ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനേയും ഫിലിം ചേംബറിനേയും വെല്ലുവിളിച്ചാണ് പെല്ലിശ്ശേരി പുതിയ സിനിമയുമായി മുന്നോട്ട് പോകുന്നത്. ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു.

എ എന്നാണ് പുതിയ സിനിമയുടെ പേര്. ജൂലായ് ഒന്നുമുതല്‍ ച്തിരീകരണം തുടങ്ങും. ഫഹദ് അടക്കമുള്ളവരുടെ പുതിയ സിനിമ ചിത്രീകരണം നിര്‍ത്തണം എന്നാവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന രംഗത്ത് വന്നിരുന്നു. ഇതിനെതിരെ ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ, ആരടാ തടയാന്‍ എന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കുറിപ്പ്.