ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിലയുറപ്പിക്കാന്‍ അമേരിക്ക. ഇന്ത്യയെ സഹായിക്കും വിധം യൂറോപ്പിലെ അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിക്കും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തത്. ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് പോംപിയോ പറഞ്ഞു. നിലവില്‍ ജര്‍മനിയില്‍ അടക്കം യൂറോപ്പില്‍ രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുള്ള അമേരിക്കയുടെ സൈനികരുടെ സാന്നിദ്ധ്യം കുറക്കും. ഈ സേനകളെ ഏഷ്യയില്‍ ചൈനയുടെ ഭീഷണി നേരിടാനായി വിന്യസിക്കും.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും അവരുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യയ്ക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീസ് തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയാണ്. ഇതിനെ നേരിടും വിധത്തിലാകും സേനാ വിന്യാസം നടത്തുകയെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി.