ബസ് ചാര്‍ജ് കൂടിയേക്കും

0

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ നാധ്യത. നിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. മിനിമം ചാര്‍ജ് 10 രൂപ ആക്കുക എന്നതാണ് പ്രധാന ശുപാര്‍ശ. മിനിമം ചാര്‍ജ് 8 രൂപ തന്നെ ആയി നിലനിര്‍ത്തിയാല്‍ ദൂരം കുറക്കണമെന്നും ശുപാര്‍ശയിലുണ്ട്. രാവിലെ 11ന് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഈ യോഗത്തില്‍ പരിഗണിച്ചേക്കും.