കേരളത്തിന് പ്രശംസ

0

പ്രവാസികളെ തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ മെച്ചപ്പെട്ടതാണെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ സംസ്ഥാനത്തെ വിമര്‍ശിക്കുന്നതിനിടെയാണ് ഈ പ്രശംസ.

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ എയര്‍ലൈന്‍ കമ്പനികളെ നേരിട്ടറിയിക്കാമെന്ന് വിദേശകാര്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു. അംബാസഡര്‍മാരുടെ സഹകരണവും ഉറപ്പ് നല്‍കിയിട്ടുണ്ട്.