ഉമ്മന്‍ചാണ്ടിയെ കളിയാക്കിയതു പോലെ കെ കെ ഷൈലജയെ ഞങ്ങള്‍ കളിയാക്കില്ലെന്ന് കെ എം ഷാജി എംഎല്‍എ. യുഎന്നിന്റെ വെബിനാറില്‍ സംസ്ഥാന ആരോഗ്യമന്ത്രി പങ്കെടുത്തതിനെ കുറിച്ച് യൂത്ത് ലീഗ് സത്യാഗ്രഹ സമര വേദിയില്‍ സംസാരിക്കുകയായിരുന്നു ഷാജി.
ഷൈലജ യുഎന്നിന്റെ വെബിനാറില്‍ പങ്കെടുത്തത് പിആര്‍ വര്‍ക്ക് ആണ്. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ യുഎന്‍ ക്ഷണിച്ചതെന്ന് സംശയമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച മാതൃക കാണിച്ചത് ന്യൂസിലന്‍ഡും സ്വീഡനുമാണ്. എന്നാല്‍ സെമിനാറില്‍ ഈ രാജ്യങ്ങള്‍ ഇല്ലായിരുന്നു. ജര്‍മനിയുടേയും ആസ്‌ട്രേലിയയുടേയും പ്രതിനിധികള്‍ ഉണ്ടായില്ല.
ലോകാരോഗ്യ സംഘടനയെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും കയ്യൊഴിഞ്ഞു. ഇതിപ്പോള്‍ ചൈനയുടെ താല്‍പ്പര്യത്തിനുള്ളസംഘടനയാണ്. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാകാം ഷൈലജയെ ക്ഷണിച്ചത്.
ലോകത്ത് എവിടെയും നടക്കാത്ത നെറികേടാണ് പിണറായി വിജയന്‍ നടത്തുന്നത്. നിങ്ങള്‍ ചെയ്ത വിവരക്കേടാണ് ഇത്രയധികം കോവിഡ് വ്യാപിക്കാന്‍ കാരണമായതെന്നും ഷാജി പറഞ്ഞു.