കനത്ത തെരഞ്ഞടുപ്പ് പരാജയമാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ കാത്തിരിക്കുന്നതെന്ന് മുന്‍ പ്രസിഡണ്ട് ബരാക്ക് ഒബാമ. അമേരിക്കയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ട്രംപിന് കഴിവില്ല. പ്രസിഡണ്ട് സ്ഥാനാര്‍ഥി ജോ ബൈഡന് മാത്രമേ ഇതെല്ലാം ചെയ്യാനാകൂവെന്നും ഒബാമ പറഞ്ഞു.
കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവാക്കള്‍ പ്രതിഷേധത്തിലാണ്. അത് നല്‍കുന്ന വിശ്വാസം വളരെ വലുതാണ്. നമ്മള്‍ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും സഹായം ലഭിക്കുമെന്ന് പറയാന്‍ ഞാന്‍ ഇവിയെയുണ്ട്. എന്റെ പ്രിയ സുഹൃത്ത് ജോ ബൈഡനേക്കാള്‍ നന്നായി അമേരിക്കയെ മുന്നോട്ട് നയിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ലെന്നും ബരാക്ക് ഒബാമ പറഞ്ഞു.