തെറ്റിദ്ധാരണ പരത്താന്‍ ശ്രമം, ഇന്ന് 152

0

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 98 പേര്‍ വിദേശത്ത് നിന്നും 46 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗബാധയുണ്ടായി. 81 പേര്‍ക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

പത്തനംതിട്ട -25
കൊല്ലം -18
കണ്ണൂര്‍ -17
പാലക്കാട് -16
തൃശൂര്‍ -15

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -111

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്‌ക്രീനിങ് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ചിലര്‍ തെറ്റിദ്ധാരണ പരിത്താന്‍ ശ്രമിച്ചു.

ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്റെ യോഗ്യത അദ്ദേഹം പരമയോഗ്യന്‍ ആണെന്നുള്ളതാണ്‌

പ്രവാസികളുടെ പേരിലുള്ള കുത്തിത്തിരുപ്പ് കോവിഡിനേക്കാള്‍ മാരകം. ഒരു പത്രം ഇന്ന് പ്രസിദ്ധീകരിച്ചതിന് മറുപടി പറയുന്നില്ല. പക്ഷേ ഏന്ത് തരം മനോനിലയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നവരുടെ എന്ന് ചിന്തിക്കണം. ഇത് സമൂഹ വിരുദ്ധ നിലപാട്‌

ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചു
ബോര്‍ഡുകളുടെ ലയനം ആണ് ഉണ്ടാവുക.16 ബോര്‍ഡുകള്‍ 11 ആയാണ് കുറക്കുക.

സാമ്പത്തിക പ്രയാസമാണ് തീരുമാനത്തിന് കാരണം. പല ക്ഷേമനിധി ബോര്‍ഡുകളും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ . ക്ഷേമനിധി ബോര്‍ഡുകളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം പരഗണിച്ചാണ് തീരുമാനം

കൊലവിളി മുദ്രാവാക്യം വിളിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. ഇത് നാട് അംഗീകരിക്കില്ലെന്ന് അവര്‍ അറിയണം.