ബാലാവകാശ കമ്മീഷനിലെ സിപിഎം നോമിനി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ലംഘനമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കമീഷന്‍ അധ്യക്ഷ സ്ഥാനത്തേക്കാണ് സിപിഎം നോമിനിയെ നിയമിച്ചത്.
ജില്ലാ ജഡ്ജിമാര്‍ അടക്കമുള്ളവരെ മറികടന്നാണ് തലശ്ശേരിയിലെ സ്‌കൂളിലെ പിടിഎ പ്രസിഡണ്ടായിരുന്ന സിപിഎം നോമിനിയെ നിയമിച്ചത്. ഇതിനായി യോഗ്യതയിലും ഇളവ് വരുത്തി. ചീഫ് സെക്രട്ടറി റാങ്കില്‍ വേതനം ലഭിക്കുന്ന അര്‍ധ ജൂഡീഷ്യല്‍ അധികാരങ്ങളുള്ള പദവിയാണിത്. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഷൈലജ അധ്യക്ഷയായ പാനലാണ് യോഗ്യതയുള്ളവരെ തള്ളി പാര്‍ടി നോമിനിയെ നിയമിച്ചത്. തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.