പ്രകോപനവുമായി വീണ്ടും ചൈന

0

ഗല്‍വാന്‍ താഴ്വരയില്‍ സമാധാനം പ്രതീക്ഷിക്കുമ്പോള്‍ പ്രകോപനവുമായി വീണ്ടും ചൈന. ഗല്‍വാന്‍ താഴ്വരയില്‍ തങ്ങള്‍ക്കാണ് പരമാധികാരമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അവകാശവാദം ഉന്നയിച്ചു.

സംഘര്‍ഷം നടന്നത് തങ്ങളുടെ ഭാഗത്താണെന്നും സമാധാനം നിലനിറുത്തേണ്ട ബാധ്യത ഇന്ത്യക്കാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളുും തീരുമാനം ആയതിന്റെ പിന്നാലെയാണ് ചൈനയുടെ പ്രകോപനം.
ഇതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവയും ചൈനീസ് വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ വു ജിയങ്കാവോയുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.