സര്‍ക്കാര്‍ ശ്രമം മുഖം രക്ഷിക്കാന്‍

0

പ്രവാസികള്‍ക്ക് പിപിഇ കിറ്റുമായി വിമാനത്തില്‍ വരാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശം മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭവും പ്രവാസി ലോകത്തിന്റെ രോഷവും മൂലം സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ മുഖം രക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് പിപിഇ കിറ്റ് അനുമതി.

പ്രവാസികള്‍ നാട്ടില്‍ വരരുതെന്ന് ആഗ്രഹമുള്ള സര്‍ക്കാരാണിത്. ആദ്യം മുതലേ അതിനാണ് ശ്രമിച്ചത്. ഇതുമൂലം ഗള്‍ഫില്‍ മാത്രം മരിച്ചത് 300ല്‍ പരം മലയാളികളാണ്. വന്ദേ ഭാരത് മിഷനിലെ വിമാനങ്ങള്‍ കൃത്യമായി ഓപ്പറേറ്റ് ചെയ്യാനും സര്‍ക്കാരിനായില്ല. അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് പദ്ധതി തയ്യാറാക്കണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ സര്‍ക്കാര്‍ എല്ലാം അവഗണിക്കുകയും പുതിയ പുതിയ നിബന്ധനകള്‍ കൊണ്ടുവരികയുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.