പ്രവാസികള്‍ക്ക് പിപിഇ കിറ്റ് മതി

0

പ്രവാസികള്‍ക്ക് നേരിയ ആശ്വാസം. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ വഴി തെളിയുന്നു. പിപിഇ കിറ്റ് ധരിച്ചാല്‍ വിമാനത്തില്‍ യാത്ര ചെയ്യാം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ഇളവ് നല്‍കുന്നത്. കിറ്റുകള്‍ നല്‍കാന്‍ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടേക്കും.

കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് യാത്ര അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷവും ബിജെപിയും വിവിധ പ്രവാസി സംഘടനകളും പ്രതിഷേധം ഉയര്‍ത്തി. പ്രവാസികളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്.