ലഡാക്കില്‍ ചൈനയാണ് ആദ്യം അക്രമണം നടത്തിയതെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ കമാന്‍ഡ് മേധാവി ഷാവോ ഷോന്‍കിയാണ് അക്രമണത്തിന് ഉത്തരവിട്ടത്.. ഇന്ത്യയുടെ ശക്തമായ തിരിച്ചടി ചൈനീസ് ഉദ്ദേശ്യം തകര്‍ത്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയെ ശക്തി ബോധ്യപ്പെടുത്തി വരുതിയില്‍ നിര്‍ത്തലായിരുന്നു ഉദ്ദേശ്യമെങ്കിലും ഇന്ത്യയുടെ നിലപാട് മൂലം പദ്ധതികള്‍ പൊളിഞ്ഞു. പുതിയ സാഹചര്യത്തില്‍ സാമ്പത്തിക വാണിജ്യ താല്‍പ്പര്യങ്ങളും സൈനിക ഉദ്ദേശ്യവും ചൈനക്കുണ്ടായിരുന്നു. അമേരിക്ക, ആസ്‌ത്രേലിയ, ജപ്പാന്‍ കൂട്ടുകെട്ട് തങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൈന കണക്കുകൂട്ടുന്നു. ചൈന ആക്രമിച്ചേക്കുമെന്ന ഭീതി നിലനിര്‍ത്തി ഇന്ത്യയെ വരുതിക്ക് നിര്‍ത്താം എന്നായിരുന്നു പദ്ധതിയിട്ടിരുന്നത്.
പെട്ടെന്നുള്ള ആക്രമത്തില്‍ പകച്ചുനില്‍ക്കുകയല്ല, ശക്തമായി തിരിച്ചടിക്കുകയാണ് ഇന്ത്യ ചെയ്തത്. 20 സൈനികര്‍ ഇന്ത്യക്ക് നഷ്ടമായപ്പോള്‍ 30ല്‍ അധികം പേരെ ചൈനക്ക് നഷ്ടമാവുകയും ചെയ്തു. കൂടാതെ ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌ക്കരണവും പ്രതീക്ഷിച്ചില്ല. പുതിയ കരാറുകളില്‍ നിന്നെല്ലാം ചൈനയെ ഒഴിവാക്കുന്ന നില ഗുണകരമല്ല. 5ജി കരാറില്‍ നിന്ന് ചൈനയിലെ വാവ കമ്പനിയെയും ഇന്ത്യ ഒഴിവാക്കുമെന്നാണ് കരുതുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങളും വലിയ വിപണിയാണ് ഇന്ത്യ. അത് നഷ്ടപ്പെടുന്നത് ചൈനയുടെ സാമ്പത്തിക വാണിജ്യ വളര്‍ച്ചക്ക് തിരിച്ചടിയാവും.