പാക്കിസ്താനുമായി അകലുന്നു

0

പാക്കിസ്താനുമായുള്ള നയതന്ത്രബന്ധം ചുരുക്കാന്‍ ഇന്ത്യന്‍ തീരുമാനം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ ഇന്ത്യ കുറക്കും. ഇന്ത്യയിലെ പാക്കിസ്താന്‍ ഹൈക്കമ്മീഷനിലെ 50 ശതമാനം ജീവനക്കാരെ പാക്കിസ്താനും കുറയ്ക്കണം.

ഏഴ് ദിവസത്തിനകം ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക്കിസ്താനും ഇതോടൊപ്പം കുറയ്ക്കണം. പാക്കിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണരെ വിളിച്ചുവരുത്തിയാണ് ഇന്ത്യ നിലപാട് അറിയിച്ചത്. പാക്കിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ രണ്ട് ജീവനക്കാരെ പാക്കിസ്താന്‍ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യ ഈ ശക്തമായ തീരുമാനമെടുത്തത്.