രാംദേവ് വിശദീകരിക്കണം

0

കോവിഡിന് മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നല്‍കിയ യോഗാചാര്യന്‍ ബാബ രാംദേവിനോട് വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍. രാംദേവിന്റെ പതഞ്ജലി ആയുര്‍വേദയോടാണ് കേന്ദ്ര ആയുഷ് മന്ത്രാലയം വിശദീകരണം തേടിയത്.

ഏഴുദിവസത്തിനകം കോവിഡ് ഭേദമാക്കാന്‍ കഴിയുന്നതാണ് മരുന്നെന്നാണ് പരസ്യം നല്‍കിയത്. ശാസ്ത്രീയമായി തെളിയിച്ചതാണെന്നും നൂറ് ശതമാനം ഫലപ്രാപ്തിയുണ്ടെന്നും അവകാശപ്പെട്ടാണ് ദിവ്യകൊറോണ എന്ന മരുന്ന് പതഞ്ജലി ആയുര്‍വേദ പുറത്തിറക്കിയത്. പരസ്യം അടിയന്തരമായി നിര്‍ത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൊറോണില്‍, ശ്വാസരി എന്നീ മരുന്നുകളാണ് പുറത്തിറക്കിയിട്ടുള്ളത്. 545 രൂപയാണ് വില. ജയ്പൂരിലെ നിംസ് എന്ന സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചാണ് ഗവേഷണം നടത്തിയത് എന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്.

എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് അവകാശവാദം എന്ന് കേന്ദ്രസര്‍ക്ക്രാ# വിശദീകരണത്തില്‍ ചോദിച്ചിട്ടുണ്ട്. മരുന്നുകളിലെ ഉള്ളടക്കം എന്താണ്, എന്ത് ഗവേഷണമാണ് നടന്നത്, ഏത് ആശുപത്രിയിലാണ് ഗവേഷണം നടന്നത്, ഇത്തരമൊരു പരീക്ഷണം നടത്താന്‍ നാഷണല്‍ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്ന് അംഗീകാരം നേടിയിരുന്നോ, പരീക്ഷണങ്ങള്‍ നടത്താനുള്ള രജിസ്‌ട്രേഷന്‍ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളും വുശദീകരമത്തില്‍ തേടുന്നു.