സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 60 പേര്‍ക്ക് രോഗമുക്തി നേടാനായി. ആരോഗ്യ പ്രവര്‍ത്തകക്കും രോഗം ബാധിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടിയായി. ഇതോടെ മരണം 22 ആയി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്.
ഇന്നത്തെ രോഗികളില്‍ 79 പേര്‍ വിദേശത്ത് നിന്നും 52 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 9 പേര്‍ക്ക് സമ്പര്‍ക്കം മൂലവും.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
പത്തനംതിട്ട -27
ആലപ്പുഴ -19
തൃശൂര്‍ -14
എറണാകുളം -13
മലപ്പുറം -11
കോട്ടയം -8
കോഴിക്കോട്, കണ്ണൂര്‍ -6
തിരുവനന്തപുരം, കൊല്ലം -4
വയനാട് -2
100ല്‍ കൂടുതല്‍ രോഗികള്‍ 9 ജില്ലകളില്‍
രോഗലക്ഷണമില്ലാതെ രോഗികളാവുന്നവരുടെ എണ്ണം കൂടുന്നു
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -111
സംസ്ഥാനത്ത് കൂടുതല്‍ ആശങ്കയില്‍. സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യത
275 പേര്‍ ഇന്ന് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ ക്ഷാമം ഒഴിവാക്കാന്‍ നടപടി. അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലിനിക്കല്‍ ഡ്യൂട്ടി
കടലാക്രമണ ഭീഷണി നേരിടാന്‍ 408 കോടി രൂപയുടെ പദ്ധതിക്ക് അനുമതി