കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. കോവിഡ് പ്രവര്‍ത്തനങ്ങളുടെ പേരിലാണ് സംസ്ഥാനത്തിന് ആദരം ലഭിച്ചത്. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ ഐക്യരാഷ്ട്ര സഭ വെബിനാറില്‍ പങ്കെടുത്തു.
ഐക്യരാഷ്ട്ര സഭ പൊതുസേവന ദിവസമായി ആചരിക്കുന്ന ഇന്ന് ലോകനേതാക്കള്‍ക്കൊപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രിയും പങ്കെടുത്തത്. കോവിഡിനെതിരായ പോരാട്ടത്തില്‍ പൊതുപ്രവര്‍ത്തകരുടെ പങ്ക് എന്നതായിരുന്നു വെബിനാറിന്റെ വിഷയം.
ന്യുയോര്‍ക്ക് ഗവര്‍ണര്‍, ദക്ഷിണ കൊറിയന്‍ മന്ത്രി, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍, യുഎന്‍ സെക്രട്ടറി ജനറല്‍ എന്നിവര്‍ക്കൊപ്പമാണ് ഷൈലജ പങ്കെടുത്തത്. യുഎന്‍ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗമാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കേരളത്തില്‍ ഇതുവരെ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഷൈലജ വിശദീകരിച്ചു.
നേരത്തെ ബിബിസി, റഷ്യന്‍ ചാനല്‍ തുടങ്ങിയ വിദേശ ചാനലുകളിലും
കെ കെ ഷൈലജ അതിഥിയായി പങ്കെടുത്തിരുന്നു. അമേരിക്കന്‍ അടക്കമുള്ള മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.