മരണം 22

0

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

ഡല്‍ഹിയില്‍ ആയിരുന്ന വസന്തകുമാര്‍ ഈമാസം 10നാണ് നാട്ടിലെത്തിയത്. 17ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിയെയാണ് അന്ത്യം.