ചൈനീസ് സൈന്യം പിന്മാറും

0

ഇന്ത്യ-ചൈന അതിര്‍ത്തി സമാധാനത്തിലേക്ക്. ഇരു സൈന്യവും അതിര്‍ത്തിയില്‍ പിന്മാറാന്‍ ധാരണയായി. കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ധാരണയായത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ലഡാക്കില്‍ ഇരു സൈനികരും ഏറ്റുമുട്ടിയത്. ഇന്ത്യക്ക് ഒരു കേണല്‍ അടക്കം 20 സൈനികരെ നഷ്ടമായിരുന്നു. ചൈനക്ക് 43 സൈനികരേയും നഷ്ടപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാരത്തണ്‍ ചര്‍ച്ചയാണ് നടന്നുകൊണ്ടിരുന്നത്. ഇന്നലെ 13 മണിക്കൂറാണ് കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്.