പ്രതിസന്ധിക്ക് കാരണം കേന്ദ്രനയങ്ങള്‍

0

ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തിന്റെ നിലവിലെ പ്രതിസന്ധികള്‍ക്കെല്ലാം കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യസുരക്ഷയും ഭൂപ്രദേശ സമഗ്രതയും ഇന്ന് പ്രതിസന്ധിയിലാണ്.

അയല്‍രാജ്യങ്ങളുമായി ബന്ധം നഷ്ടമായി. സര്‍ക്കാരിന്റെ നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണ പരാജയമാണ്. അതിന്റെ ഫലമാണ് ചൈനയുമായുള്ള പ്രശ്‌നം. കോവിഡ് പ്രതിസന്ധി നേരിട്ടതിലും സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഇന്ധനവില വര്‍ധനവിന് ന്യായീകരണമില്ല.

വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ പോകുമ്പോഴും രാജ്യത്തെ കൈപിടിച്ചുയര്‍ത്തുന്ന നടപടികള്‍ ഒന്നും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നില്ല. എന്‍ഡിഎ സര്‍ക്കാരിന്റെ ദുര്‍ഭരണം മൂലം രാജ്യത്തെ ജനങ്ങള്‍ ദുരിതത്തിലായെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.