കേന്ദ്രം തള്ളി

0
ഹസീന ഇന്ത്യയിലെത്തിയത് സ്വാഭാവിക അന്താരാഷ്ട്ര നടപടി

സംസ്ഥാന സര്‍ക്കാരിന്റെ ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അപ്രായോഗികം ആണെന്നാണ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വിദേശകാര്യം മന്ത്രാലയം അറിയിച്ചത്.

സംസ്ഥാനത്തിന്റെ ആവശ്യത്തെ കുറിച്ച് എംബസികളുമായി വിദേശകാര്യ മന്ത്രാലയം ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ നടപ്പാക്കാനാകില്ലെന്നാണ് എംബസികള്‍ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. വിവധ രാജ്യങ്ങളുടെ അഭിപ്രായങ്ങളും ചീഫ സെക്രട്ടറിക്ക് അയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്.