ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. കോവിഡ് സാഹചര്യം പ്രധാന അജണ്ടയായ യോഗത്തില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയാവില്ലെന്നാണ് സൂചന. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചേരുന്ന യോഗത്തില്‍ കോവിഡ് പ്രതിരോധം, കോവിഡ് കാലത്തെ നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം കുറക്കാന്‍ ഇന്നലെ ഇരു രാജ്യങ്ങളുടേയും സൈനിക കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തിയിരുന്നു. മെയ് മാസത്തിലെ സാഹചര്യം അതിര്‍ത്തിയില്‍ പുനസ്ഥാപിക്കണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങള്‍ ഉണ്ടായില്ല എന്നാണറിവ്.