HomeKeralaതിരുവനന്തപുരത്ത് ഗൗരവകരം

തിരുവനന്തപുരത്ത് ഗൗരവകരം

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. ഉറവിടമില്ലാത്ത കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. സമൂഹ വ്യാപനം ഭയക്കുന്നതിനാല്‍ അയല്‍ ജില്ലകളുമായുള്ള റോഡുകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മണക്കാട് ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരം കടുത്ത ആശങ്കയിലാണ്. രോഗ ഉറവിടം ഇനിയും മനസ്സിലാക്കാനായിട്ടില്ല. ഇന്നലെ മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് രോഗം സ്ഥരീകരിച്ചതിലും ഉറവിടം വ്യക്തമല്ല. ഇതോടെയാണ് സമൂഹ വ്യാപനത്തിന്റെ പേടി കടന്നുവരുന്നത്.

ജില്ലയില്‍ ഓട്ടോയിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവര്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ആശുപത്രികളിലും വിവാഹ മരണാനന്തര ചടങ്ങുകളിലും നിയന്ത്രണം കര്‍ശനമാക്കും.

Most Popular

Recent Comments