കൊലവിളിയുമായി ബിജെപിയും

0

ഡിവൈഎഫ്‌ഐക്ക് പിന്നാലെ കൊലവിളിയുമായി ബിജെപിയും. കണ്ണൂര്‍ കണ്ണപുരത്താണ് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സാന്നിധ്യത്തില്‍ കൊലവിളി നടത്തിയത്.

സിപിഎം നേതാക്കളെ വീട്ടില്‍ കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളുമെന്നുമാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. അക്രമം നടത്തിയിട്ടും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ ധര്‍ണ. കണ്ണപുരെ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സമരം.

ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍ ഹരിദാസാണ് സമരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പ്രകോപന മുദ്രാവാക്യം വിളിച്ചത് അറിയില്ലെന്ന് ഹരിദാസ് പറഞ്ഞു.