ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് യോഗ്യത ഇല്ലാത്തവരെ നിയമിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അധാര്‍മികമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് ഇത്തരമൊരു നിയമനത്തിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത് പരിഗണിക്കുന്ന വ്യക്തി സിപിഎം അനുഭാവിയാണ് എന്നത് മാത്രമാണ്. സ്വജനപക്ഷപാതത്തിന് കുപ്രസിദ്ധിയാര്‍ജിച്ച സര്‍ക്കാരിന്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല.
സ്‌കൂള്‍ പിടിഎയിലും മാനേജ്‌മെന്റിലും മൂന്ന് വര്‍ഷത്തെ പരിചയമാണ് ഇദ്ദേഹത്തിന്റെ ബയോഡാറ്റയില്‍ ഉള്ളത്. പകരം ഒഴിവാക്കുന്നത് പോക്‌സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ ജഡ്ജിയെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ തുടങ്ങിയവരേയുമാണ്. ആരോഗ്യമന്ത്രി അധ്യക്ഷയായ സമിതിയാണ് സിപിഎം അനുഭാവിക്ക് ഒന്നാം റാങ്ക് നല്‍കിയത്. തീര്‍ത്തും അധികാര ദുര്‍വിനിയോഗമാണ് ഇവിടെ നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.