ഇന്ത്യയ്‌ക്കെതിരെ പ്രകോപനവുമായി വീണ്ടും നേപ്പാള്‍. ബീഹാറിന്റെ അതിര്‍ത്തി പ്രദേശത്തുള്ള ഡാമിന്റെ അറ്റകുറ്റ പണികള്‍ നേപ്പാള്‍ സേന തടഞ്ഞു. ആദ്യമായാണ് നേപ്പാളിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രകോപനം.
വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ നടത്തുന്ന അറ്റകുറ്റ പണികളാണ് നേപ്പാള്‍ തടഞ്ഞത്. ഇതോടെ ബീഹാറിന്റെ വലിയ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലായി. വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി ജലവിഭവ മന്ത്രി സഞ്ജയ് ഝാ അറിയിച്ചു. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.