പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വിവേചനമെന്ന് ഉമ്മന്‍ചാണ്ടി. പ്രവാസികളുടെ മടക്കത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തടസ്സം നില്‍ക്കുകയാണെന്നു ഉമ്മന്‍ചാണ്ടി.
സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളുടെ കാര്യത്തില്‍ നിലപാട് മാറ്റണം. കോവിഡ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് ദിവസത്തെ ആയുസ്സേ ഉള്ളൂ. ഇതിനുള്ള ചെലവും സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. നാട്ടിലേക്ക് വരാനാവില്ലെങ്കില്‍ അവിടെ കിടന്ന് മരിക്കേണ്ട അവസ്ഥയാണ്. പ്രവാസികളും നാട്ടിലുള്ളവരും തമ്മില്‍ ഭിന്നത ഉണ്ടാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തുറന്ന മനസ്സ് കാണിക്കണമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി പറഞ്ഞു.