HomeKeralaതിരുവനന്തപുരത്ത് അതീവ ജാഗ്രത

തിരുവനന്തപുരത്ത് അതീവ ജാഗ്രത

സാമൂഹിക സമ്പര്‍ക്ക ഭീഷണി നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ജാഗ്രത ശക്തമാക്കാന്‍ ആരോഗ്യ വകുപ്പും പോലീസും നടപടി തുടങ്ങി. നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച മണക്കാട്, ആറ്റുകാല്‍, കാലടി, ഐരാണിമുട്ടം എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്രവ പരിശോധന നടത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കാന്‍ കമ്മീഷണര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്ത് ഉറവിടം കണ്ടെത്താത്ത രോഗം കൂടിവരുന്ന പശ്ചാത്തലത്തിലാണ്‌ നടപടി. കൊവിഡ് സ്ഥിരീകരിച്ച മണക്കാടുള്ള ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക അന്തിമമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്. സുരക്ഷയുടെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ അടച്ചിടും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്- കാലടി, ജഗതി – കിള്ളിപ്പാലം, കൈതമുക്ക് – ചെട്ടിക്കുളങ്ങര, കുമരിചന്ത – അമ്പലത്തറ റോഡുകളാണ് അടച്ചിടുന്നത്.

നഗരത്തില്‍ വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നും വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയത്.

Most Popular

Recent Comments