HomeIndiaപ്രധാനമന്ത്രിക്കെതിരെ

പ്രധാനമന്ത്രിക്കെതിരെ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കള്ളപ്രചാരണമല്ല ഉറച്ച തീരുമാനങ്ങളും നയതന്ത്ര പ്രവര്‍ത്തനങ്ങളും ആണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് മന്‍ മോഹന്‍ സിംഗ്.

ചൈനയ്ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ടാക്കുന്ന വാക്കുകള്‍ പ്രധാനമന്ത്രി നിര്‍ത്തണം. പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ നടത്തിയ പ്രസ്താവന ചൈന ഇന്ത്യക്കെതിരെ ഉപയോഗിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം കൂടി പരിഗണിക്കണം.

കള്ളങ്ങളല്ല ഉറച്ച തീരുമാനങ്ങളാണ് ഇപ്പോള്‍ വേണ്ടത്. അല്ലെങ്കില്‍ ഭീവി തലമുറയോട് ഉത്തരം ഇല്ലാതാവും. നമ്മുടെ ജനാധിപത്യത്തില്‍ ഈ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ഓഫിസിലാണ്. അത് മാനിച്ചുള്ള വാക്കുകളും പ്രവര്‍ത്തികളുമാണ് പ്രധാനമന്ത്രിയില്‍ നിന്ന് വേണ്ടത്. രാജ്യത്തിന്റ സുരക്ഷയും അതിര്‍ത്തിയിലെ തന്ത്രപരവും ഉറച്ചതുമായ നടപടികളും ഉറപ്പാക്കുന്നതായിരിക്കണം അത്.

അതിര്‍ത്തിയില്‍ ഏപ്രില്‍ മാസം മുതല്‍ ചൈന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായാണ് വിവരം. അവര്‍ നമ്മുടെ പ്രദേശത്ത് എത്തിയിട്ടും പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും എന്തുകൊണ്ട് അറിഞ്ഞില്ല. രാജ്യം ഒന്നിച്ച് നില്‍ക്കേണ്ട് സമയമാണിത്. കള്ളങ്ങള്‍ ഒരിക്കലും നയതന്ത്രതക്കോ കരുത്തുറ്റ നേതൃത്വത്തിനോ പകരമാവില്ല. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത 20 ധീര ജവാന്മാര്‍ക്ക് നീതി ഉറപ്പാക്കണമെന്നും മന്‍ മോഹന്‍ സിംഗ് കത്തില്‍ ആവശ്യപ്പെട്ടു.

Most Popular

Recent Comments