HomeKeralaമാതൃകയാക്കാം ഇവരെ

മാതൃകയാക്കാം ഇവരെ

രാഷ്ട്രീയവും സംഘര്‍ഷവും തുടരുമ്പോഴും കരുതലിലും സഹായങ്ങള്‍ നല്‍കുന്നതിലും മാതൃകയാക്കാം ഈ വിദ്യാര്‍ഥികളെ. മലപ്പുറത്തെ എസ്എഫ്‌ഐ -കെഎസ് യു സൗഹൃദം കാണിച്ച് തരുന്നത് വറ്റാത്ത മനുഷ്യത്വവും സഹജീവി സ്‌നഹവും തന്നെയാണ്.

കോവിഡ് കാലവും, ഓണ്‍ലൈന്‍ പഠനവും എല്ലാം വിദ്യാഭ്യാസ മേഖലക്ക് നല്‍കുന്നത് പുതിയ ചരിത്രമാണ്. കൂട്ടായ്മയുടെ പുതുവഴികള്‍. കൂട്ടായ പഠനം ഓണ്‍ലൈനില്‍ കൂടി ആയപ്പോഴും കൂട്ടായ്മകളും ശക്തിപ്പെടുന്നു എന്നതും ശുഭസൂചകം.

പാവപ്പെട്ട വീട്ടിലേക്കൊരു ടിവി വേണം എന്ന് കെഎസ് യു മലപ്പുറം പ്രസിഡണ്ട് ഹാരിസ് മുതൂര്‍ വ്യാഴാഴ്ച വൈകീട്ട് വാട്‌സ്ആപ്പില്‍ സന്ദേശം ഇടുന്നതോടെയാണ് തുടക്കം. മറുപടി വൈകാതെ എത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീറില്‍ നിന്ന്. ടി വി ഞങ്ങള്‍ നല്‍കാം എന്നായിരുന്നു സന്ദേശം. വെള്ളിയാഴ്ച രാവിലെ ടിവിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ എത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീര്‍ ടിവി കെഎസ് യു ജില്ലാ പ്രസിഡണ്ട് ഹാരീസ് മുതൂരിന് കൈമാറി. നിറഞ്ഞ സന്തോഷത്തോടെ. വിദ്യാര്‍ഥി കൂട്ടായ്മയില്‍ സംഘര്‍ഷങ്ങള്‍ക്ക് ഇടവേള.

Most Popular

Recent Comments