രാജ്യത്തെ സാധാരണക്കാരുടെ ശക്തി അപാരമാണെന്നും അവരെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന പദ്ധതി ഉദ്ഘാടനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
കോവിഡിനെതിരെ ഗ്രാമങ്ങള്‍ ശക്തമായ പോരാട്ടമാണ് നടത്തിയത്. നഗരങ്ങളേക്കാള്‍ മികച്ച രീതിയില്‍. ആത്മനിര്‍ഭര്‍ ഭാരത് കര്‍ഷകരെ സ്വയം പര്യാപ്തമാക്കും. തൊഴിലാളികള്‍ക്കൊപ്പമാണ് രാജ്യം. അതുകൊണ്ടാണ് ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ നടപ്പാക്കുന്നത്. 50,000 കോടി രൂപയുടെ പദ്ധതി ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ നടപ്പാക്കും.
ഗ്രാമീണ റോഡുകളുടെ വികസനം. ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം വിപുലമാക്കല്‍ തുടങ്ങിയവക്ക് ഊന്നല്‍ നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.