മുല്ലപ്പള്ളി ഉറച്ചുതന്നെ

0

ആരോഗ്യമന്ത്രി കെ കെ ഷൈലജക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ പ്രസംഗത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ നല്‍കിയത്. നിപ പ്രവര്‍ത്തനത്തിന്റെ വിജയികള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുയള്ള ആരോഗ്യപ്രവര്‍ക്കര്‍ ആണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ല.

ആരോഗ്യമന്ത്രി ഷൈലജ ശ്ലാഘനീയ പ്രവര്‍ത്തനം നടത്തിയതായി തോന്നിയില്ല. നടന്നതെല്ലാം പിആര്‍ വര്‍ക്കായിരുന്നു. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് മോദം പദങ്ങള്‍ ഉപയോഗിക്കാറ്.

ലിനിക്ക് മരണാനന്തര ബഹുമതി ലഭിക്കാന്‍ എംപിയെന്ന നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും നല്‍കി. പറഞ്ഞതെല്ലാം സത്യമാണെന്നും ആരെയും അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.