കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനാഫലം വെളളിയാഴ്ചയാണ് ലഭിച്ചത്. ചാവക്കാട്ടെ ആരോഗ്യപ്രവർത്തകയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവായി. 14 പേരുടെ സ്രവമാണ് പരിശോധിച്ചത്. കോവിഡ് രോഗബാധിതനായ ഒരാൾ പങ്കെടുത്ത പൊതുപരിപാടിയിൽ ഭാഗമായി എന്ന സംശയത്തെ തുടർന്ന് ജൂൺ 12 മുതൽ കെ വി അബ്ദുൾ ഖാദർ സ്വയം ക്വാറന്റനീൽ പ്രവേശിച്ചിരിക്കുകയാണ്.