സംസ്ഥാനത്തെ ഏറ്റവും നല്ല ലയണ്‍ ആയി തൃശൂര്‍ ജില്ലയിലെ ബിജോയ് ആലപ്പാട്ടിനെ തെരഞ്ഞെടുത്തു. സംസ്ഥാനത്ത് നിലവില്‍ ആറായിരത്തോളം അംഗങ്ങളാണ് ലയണ്‍സ് ക്ലബിനുള്ളത്.
ഇന്നു ചേര്‍ന്ന മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സിലാണ് ബിജോയിയെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തത്. തൃശൂര്‍ ജില്ലയ്ക്ക് കൂടി അഭിമാനിക്കാവുന്ന ഈ നേട്ടം സ്വന്തമാക്കിയ ബിജോയി ആലപ്പാട് മുണ്ടൂര്‍ ലയണ്‍സ് ക്ലബ് അംഗമാണ്.
ലയണ്‍സ് ക്ലബ് അംഗം, ഭാരവാഹി എന്നീ നിലകളില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം. ജീവകാരുണ്യ പ്രവര്‍ത്തനം, പ്രകൃതി സംരക്ഷണം, കായിക വികസനം എന്നീ രംഗങ്ങളില്‍ ബിജോയി ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.