ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തി. 34 വയസായിരുന്നു. ആതമഹത്യയാണെന്നാണ് പ്രഥമിക നിഗമനം.
മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിങ്കളാഴ്ച സുശാന്തിന്റെ മുന്‍ മാനേജരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി, കായ് പോ തുടങ്ങിയ ചിത്രങ്ങളിലെ സുശാന്തിന്റെ പ്രകടനം പ്രശംസ പറ്റിയിരുന്നു.ഫിലിം ഫെയര്‍, സ്റ്റാര്‍ഡസ്റ്റ് പോലുള്ള പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.