പാക്ക് അധീന കാശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ അഗ്രഹിക്കുന്നവരാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ജമ്മു കശ്മീര്‍ ഉന്നതിയിലും സമാധാനത്തിലും എത്തും. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജമ്മുകശ്മീരിന്റെ വിധിയും ചിത്രവും മാറും. ജമ്മു ജന്‍ സംവാദ് റാലിയെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രതിരോധമന്ത്രി.
ഇന്ത്യ ഇപ്പോള്‍ ദുര്‍ബല രാജ്യമല്ല. ദേശീയ അഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നവരല്ല ഇപ്പോള്‍ അധികാരത്തില്‍ ഉളളത്. അതിര്‍ത്തിയിലെ സംഭവ വികാസങ്ങളില്‍ പ്രതിപക്ഷം ആശങ്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ശരിയായ സമയത്ത് വെളിപ്പെടുത്തും. അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ചൈന ആഗ്രഹം പ്രകടിപ്പിച്ചു. നമ്മളും ഇതിനെ അനുകൂലിച്ചുവെന്നും രാജ്‌നാഥ്‌സിംഗ് പറഞ്ഞു.