സഹോദരന്‍ അയ്യപ്പന്‍ റോഡിനും സുഭാഷ് ചന്ദ്രബോസ് റോഡിനുമിടയില്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍ നടപ്പാക്കുന്ന സൈക്കിള്‍ ട്രാക്ക് നിര്‍മാണം ഉടന്‍ നിര്‍ത്തിവെക്കണമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമാണ് ഈ പദ്ധതി നടപ്പിലായാല്‍ ഉണ്ടാവുക. ഇതിന്റെ ഭാഗമായി കായലിന് കുറുകെ നിര്‍മിച്ച തടയണ ഉടന്‍ പൊളിച്ചുനീക്കുകയും വേണം.
2002ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ ആലോചിച്ച പദ്ധതിയായിരുന്നു പത്മസരോവരം. 2004ല്‍ ഇതിനുള്ള വിശദമായ പ്ലാന്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ പദ്ധതിയാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് നിലവിലെ ഭരണസമിതിയും മേയറും. വെള്ളക്കെട്ടുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയെടുക്കേണ്ട മേയര്‍ തന്റെ ഡിവിഷനില്‍ തന്നെ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നു. വന്‍ അഴിമതിയാണ് ഇതിന് പിന്നില്‍. അതിനാല്‍ ജനദ്രോഹകരമായ ഈ പ്രവര്‍ത്തി ഉടന്‍ നിര്‍ത്തലാക്കണമെന്ന് സെക്രട്ടറിയറ്റ് യോഗം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.