HomeHealthമരണവും രോഗികളും കൂടുന്നു

മരണവും രോഗികളും കൂടുന്നു

രാജ്യത്ത് കോവിഡ് രോഗികളും മരണങ്ങളും കൂടുന്നു. മരണം 9,195 ആയപ്പോള്‍ രോഗികളുടെ എണ്ണം 3,20,922 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.

ഡല്‍ഹിയില്‍ അതീവ ഗുരുതരമാണ് സാഹചര്യം. മതിയായ ചിക്തസ പോലും നല്‍കാന്‍ പറ്റാത്ത അവസ്ഥയാണ്. സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. രോഗ പ്രതിരോധവും ചികിത്സയും തന്നെയാണ് പ്രധാന അജണ്ട. സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനവും ചര്‍ച്ചയാവും. ഡല്‍ഹിയില്‍ നിലവില്‍ 38,958 രോഗികളുണ്ട്.

രോഗികള്‍ കൂടുതലുള്ള മഹാരാഷ്ട്രയിലും സ്ഥിതി മോശമാണ്. 1,04,568 രോഗികളുണ്ടിവിടെ. തമിഴ്‌നാട്ടിലും രോഗികള്‍ കൂടുകയാണ്. അര ലക്ഷത്തോളമായി രോഗികള്‍.

Most Popular

Recent Comments