HomeKeralaസിവില്‍ സ്റ്റേഷനില്‍ നിയന്ത്രണം

സിവില്‍ സ്റ്റേഷനില്‍ നിയന്ത്രണം

തൃശൂര്‍ ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻ കെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഉദ്യോഗസ്ഥർക്കു തിരിച്ചറിയൽ കാർഡ് കാണിച്ചു മാത്രമേ അകത്തേയ്ക്കുള്ള  പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി. ഇക്കാര്യം അതത് ഓഫീസ് മേധാവികള്‍ ക്രമീകരിക്കണം.

ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. പൊതുജനങ്ങൾ ഓഫീസിൽ  നേരിട്ടു വരാതെ ഇ-മെയിൽ (tsrcoll.ker@nic.in), വാട്ട്സ്ആപ്പ് (നമ്പർ – 9400044644), ടെലിഫോൺ (0487-2360130)  എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്. സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽരേഖ ഹാജരാക്കേണ്ടതാണ്. എല്ലാവരുടേയും പേരും മറ്റു വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തും. എല്ലാവർക്കുമായി തെർമൽസ്ക്രീനിങ് സംവിധാനം താഴത്തെ നിലയിലെ പ്രവേശനകവാടത്തിൽ ഏർപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തിയുള്ള ഈ നിർദ്ദേശങ്ങൾ കർശനമായി  നടപ്പിലാക്കാനുള്ള ചുമതല റവന്യൂ, പൊലീസ്, ആരോഗ്യവകുപ്പ് ജീവനക്കാർക്കു നല്കിയിട്ടുണ്ട് എന്നും കളക്ടർ അറിയിച്ചു. സിവിൽസ്റ്റേഷനിൽ വരുന്ന സ്വകാര്യവാഹനങ്ങൾ പുറത്തേയ്ക്കുള്ള ഗേറ്റിനു സമീപമുള്ള പാർക്കിങ്സ്ഥലത്തു നിർത്തിയിടേണ്ടതാണ്.

Most Popular

Recent Comments